കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ ലോകമെങ്ങുമുളളവരുടെ ഫിക്ഷന്‍ കളിക്കൂട്ടുകാരനായ മൗഗ്ലി വീണ്ടുമെത്തുന്നു. മൗഗ്ലിയുടെ വികൃതിത്തരങ്ങള്‍ ഇനി വെള്ളിത്തിരയില്‍ ത്രീ ഡി രൂപത്തിലാണ് ജംഗിള്‍ ബുക്ക് എത്തുന്നത്. കാട്ടില്‍ ഒറ്റപ്പെട്ടുപോയ ഒരു കുഞ്ഞും അവനൊപ്പമുള്ള കടുവയും കരടിയും ചെന്നായയും ചേര്‍ന്ന ലോകം. കൊടും കാട്ടില്‍ ഇവര്‍ കാട്ടിക്കൂട്ടിയ വികൃതികള്‍ സാഹസികമാക്കിയത് നമ്മുടെ ബാല്യകാലത്തെ തന്നെയാണ്. ആ ഓര്‍മ്മകള്‍ ഇന്നും ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടിയാണ് അവര്‍ വെള്ളിത്തിരയില്‍ എത്തുന്നത്.
ഡിസ്‌നി പുറത്തിറക്കിയ ജംഗിള്‍ബുക്കിന്റെ പുതിയ പതിപ്പിന്റെ ട്രെയിലര്‍ ഒരു ദിവസം പിന്നിടുമ്പോള്‍ പത്തുലക്ഷത്തിലേറെ ആള്‍ക്കാരാണ് കണ്ടത്. അനിമേഷന്‍ രംഗങ്ങള്‍ കൂടാതെ ജീവനുളള കഥാപാത്രങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നത് പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്.
ത്രീഡി, ഐ മാക്‌സ് ത്രീഡി രൂപത്തിലെത്തുന്ന ജംഗിള്‍ബുക്കില്‍ മൗഗ്ലിയുടെ വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത് ഇന്ത്യന്‍ വംശജനായ പത്തുവയസുകാരനായ നീല്‍ സേത്തിയാണെന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
1976ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്ക് അനിമേഷന്‍ സിനിമയുടെ പുതിയ പതിപ്പില്‍ ബഗീരയ്ക്കും, ഷേര്‍ഖാനും, ബാലുവിനുമൊക്കെ ശബ്ദം നല്‍കിയിരിക്കുന്നത് ഹോളിവുഡിലെ പ്രമുഖ താരങ്ങളാണ്. 2016 ഏപ്രിലില്‍ ആയിരിക്കും സിനിമ റിലീസാകുന്നത്. സംവിധാനം ജോണ്‍ ഫേവ്രോ.