ഇന്ത്യന്‍ വിപണിയില്‍ അടുത്തകാലത്താണ് റേ, ആല്‍ഫ പോലുള്ള കിടിലന്‍ ലുക്കുള്ള സ്‌കൂട്ടറുകള്‍ യമഹ എത്തിച്ചത്. ഇപ്പോള്‍ ഇതാ കിടിലന്‍ ലുക്കുള്ള മൂന്ന് വീലന്‍ സ്‌കൂട്ടറുകളുമായി എത്തുകയാണ് യമഹ. 03GENf, 03GENx എന്നീ കോഡ് നാമങ്ങളിലാണ് ഈ മോഡല്‍ അറിയപ്പെടുന്നത്.
ഭാവിയുടെ റേസിങ്ങ് മോഡലെന്നാണ് ഈ മോഡലുകളെ വിശേഷിപ്പിക്കുന്നത്. യുവാക്കളെ ആകര്‍ഷിക്കാന്‍ പോന്ന ഡിസൈനാണ് ഇവയ്ക്ക്. ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷനെപ്പറ്റി ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. നിലവില്‍ യമഹ മുച്ചക്ര സ്‌കൂട്ടറുകള്‍ യൂറോപ്പില്‍ വില്‍ക്കുന്നുണ്ട്.