യമഹ അവതരിപ്പിക്കുന്ന പുത്തന്‍ സ്പോര്‍ട്സ് ബൈക്കാണ് വൈ.സീ.എഫ് ആര്3.
സ്പോര്‍ട്ടി റൈഡിംഗ് പൊസിഷന്‍, ഉയര്‍ന്ന നിര്‍മ്മാണ നിലവാരം, സാങ്കേതിക മികവ്, കരുത്തുറ്റ എന്ജിന്, മികച്ച ബ്രേക്കിംഗ് സംവിധാനം എന്നിവ ഈ ബൈക്കിന്റെ പ്രത്യേകതകളാണ്.
41.4 ബി.എച്ച്.പി കരുത്തുള്ള, 321 സി.സി എന്‍ജിനാണുള്ളത്. 188 കിലോമീറ്ററാണ് ടോപ് സ്പീഡ്. സര്‍ട്ടിഫൈഡ് മൈലേജ് 22.4 കിലോമീറ്റര്‍.
വിലയാണ് വെല്ലുവിളി. 3.25 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ഈ വിലയിലും എ.ബി.എസ് ഇല്ലെന്നതും വിപണിയില്‍ പ്രതിഫലിക്കും.