യമഹ ആര്‍എം1 ബുക്കിങ് ഒക്ടോബര്‍ ഒന്നുമുതല്‍

2016 വൈസെഡ്എഫ് ആര്‍1എം മോട്ടോര്‍സൈക്കിള്‍ മോഡലിന്റെ ബുക്കിങ് ഒക്ടോബര്‍ മാസത്തില്‍ തുടങ്ങും. ഒക്ടോബര്‍ ഒന്നു മുതല്‍ ഈ വാഹനം ബുക്കു ചെയ്യാവുന്നതാണ്.

ആര്‍1എം മോഡലിന്റെ 2015 പതിപ്പ് പുറത്തിറങ്ങിയപാടെ വിറ്റുപോയിരുന്നു. പുതിയ പതിപ്പിന്റെ ബുക്കിങ് ഓണ്‍ലൈനായി നടത്താവുന്നതാണ്. കൂടുതല്‍ റേസ് ട്രാക്ക് പ്രകടനശേഷികള്‍ കൂട്ടിച്ചേര്‍ത്താണ് ആര്‍1എം വിപണി പിടിക്കുന്നത്. ചില മോട്ടോജിപി സാങ്കേതികതകളും വാഹനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. വലെന്റിനോ റോസ്സി, ജോര്‍ജ് ലോറെന്‍സോ റേസ് എന്നിവരുടെ ബൈക്കുകളിലുള്ള സാങ്കേതികതകളാണിവ.

998സിസി ശേഷിയുള്ള ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. 197 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് എന്‍ജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്. മുംബൈ ഓണ്‍റോഡ് നിരക്ക് പ്രകാരം 35,44,587 രൂപയാണ് ഈ ബൈക്കിനു വില.

Top