ന്യൂഡല്‍ഹി: മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ഉറപ്പിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ച സുപ്രീം കോടതി ബഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് വധഭീഷണി.
യാക്കൂബിന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്ന ഉള്ളടക്കത്തിലുള്ള കത്ത് ദീപക് മിശ്രയുടെ സുരക്ഷ ഉദ്യോഗസ്ഥനാണ് ലഭിച്ചത്. എത്ര സുരക്ഷയുണ്ടെങ്കിലും താങ്കളെ അവസാനിപ്പിക്കും എന്നാണ് ഭീഷണി. ഭീഷണിക്കത്തിനെത്തുടര്ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സംഭവത്തില്‍ തുഗ്ലക്ക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല. സി. പന്ത്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മേമന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അനില്‍ ആര്. ദവേ, കുര്യന് ജോസഫ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് വിപുലമായ ബെഞ്ചിന്റെ പരിഗണനയ്ക്കുവിട്ടത്.