നേപ്പിയര്‍: ലോകകപ്പ് കിക്കറ്റില്‍ പൂള് ബിയിലെ മത്സരത്തില്‍ യു.എ.ഇയെ തോല്പിച്ച് വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നേരത്തെ അയര്‍ലണ്ടിനെയും പാകിസ്ഥാനേയും വിന്‍സീഡ് തോല്പിച്ചിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ യു.എ.ഇ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം 30.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് മറികടന്നു. ജോണ്സണ് ചാള്‍സ് (55), ജൊനാഥന് കാര്‍ട്ടര്‍ (50), ദിനേഷ് രാംദിന് (33) എന്നിവരുടെ ബാറ്റിംഗാണ് വിന്‍ഡീസിന് ജയമൊരുക്കിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ യുഎഇ 47.3 ഓവറില്‍ 175 റണ്‍സിന് എല്ലാവരും പുറത്തായി. ഒരവസരത്തില്‍ ആറു വിക്കറ്റിന് 46 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്ന യു.എ.ഇയെ അംജദ് ജാവേദ് (56), നാസിര്‍ അസീസ് (60)എന്നിവരുടെ ബാറ്റിംഗാണ് വന്‍തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. യുഎഇ നിരയില്‍ മൂന്നു പേര് മാത്രമേ രണ്ടക്കം കടന്നുള്ളൂ. ആദ്യ ആറു പേരും രണ്ടക്കം കടന്നതുമില്ല. 14 റണ്‍സെടുത്ത മുഹമ്മദ് നവീദിനു പുറമെ എക്സ്ട്രാ ഇനത്തില്‍ ലഭിച്ച 14 റണ്‍സാണ് നാലാമത്തെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.