പ്യോങ്യാങ്: യുഎസുമായി യുദ്ധത്തിനു തയാറെന്ന് ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്‍. രാജ്യത്ത് വര്‍ക്കേഴ്‌സ് പാര്‍ട്ടി അധികാരം സ്ഥാപിച്ചതിന്റെ 70ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സൈനിക പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഉന്‍.
നേരത്തെ പലതവണ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ഉത്തര കൊറിയ പ്രതികരിച്ചിട്ടുണ്ടെങ്കിലും ഇത്രയും ശക്തമായ പ്രസ്താവനയായിരുന്നില്ല അവയൊന്നുമെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു.
കിമ്മിന്റെ പ്രസംഗത്തിനു ശേഷം വന്‍ സൈനിക അഭ്യാസമാണ് അരങ്ങേറിയത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ലിയു യൂന്‍ഷാനും പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.
അതേസമയം, യുഎസിനെതിരെ ഉത്തരകൊറിയ അണ്വായുധം പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നതായി യുഎസ് സൈന്യത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഏതു ആക്രമണത്തെ തകര്‍ക്കാനും യുഎസ് സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കൂടാതെ, ഉത്തര കൊറിയയുമായി വളരെ പ്രാധാന്യമുള്ള ബന്ധമാണ് ചൈനയ്‌ക്കെന്ന് വ്യക്തമാക്കുന്ന കത്ത് പ്രസിഡന്റ് ഷീ ജിന്‍പിങ് കൊടുത്തയച്ചിരുന്നു.