ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുന്‍പെങ്ങും ഇല്ലാത്ത വിധം ഉണ്ടായ കനത്ത ചൂട് യുഎസ് ഓപ്പണിനെത്തിയ താരങ്ങളെ വലയ്ക്കുകയാണ്. 14 താരങ്ങളാണ് ഇതുവരെ ചൂടുമൂലം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയത്. ഒരു ടൂര്‍ണ്ണമെന്റില്‍ നിന്നും ഇത്രയധികം കളിക്കാര്‍ ഒരുമിച്ച് പിന്മാറുന്നത് റെക്കോര്‍ഡാണ്.
അമേരിക്കക്കാരന്‍ 28ാം സീഡ് ജോക്ക് സ്റ്റോക് മല്‍സരത്തിനിടെ തളര്‍ന്നുവീണതായിരുന്നു പ്രധാന സംഭവം. ബെല്‍ജിയംകാരന്‍ റൂബന്‍ ബെമെല്‍മാന്‍സിനെതിരെ 6-4, 6-4, 3-6, 1-2ന് മുന്നില്‍ നില്‍ക്കുമ്പോഴാണു സ്റ്റോക് പിന്‍മാറിയത്.
അതെസമയം ചൂട് മൂലം ഇത്രയേറെ താരങ്ങള്‍ പിന്‍മാറിയത് തന്നെ അത്ഭുതപ്പെടുത്തിയതായി ടെന്നീസ് ഇതിഹാസവും യുഎസ് ഓപ്പണ്‍ രണ്ടാം സീഡുമായ റോജര്‍ ഫെഡറര്‍ പറഞ്ഞു. എല്ലാവരുടെ ഈ ചൂടില്‍ തന്നെയായിരുന്നു പരിശീലനം നടത്തിയതെന്നും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ട ഒരു കാര്യവും ഇല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.