ലണ്ടന്‍ ; യുകെയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനാണ് പുതിയ ദമ്പതികള്‍ ബിഷപ്പുമാരായി ചാര്‍ജ് എടുത്തത്. റവ : കാനോണ്‍ ആലിസണാണ് യുകെയിലെ രണ്ടാമത്തെ സ്ത്രീ ബിഷപ്പായി ചുമതലയേറ്റത്. എന്നാല്‍ ദമ്പതികള്‍ പരസ്പരം ബിഷപ്പുമാരാകുന്ന സംഭവം ആദ്യമാണ്. റവ. ഫ്രാങ്ക്- കാനോണ്‍ ആലിസണ്‍ എന്നിവരാണ് യുകെയിലെ ആദ്യ ദമ്പതി ബിഷപ്പുമാര്‍.
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ യോര്‍ക്കിലെ പുതിയ ബിഷപ്പുമാരായാണ് ഇരുവരും ചുമതലയേറ്റത്. കാനോണ്‍ ആകട്ടെ യുകെയിലെ രണ്ടാമത്തെ വനിതാ ബിഷപ്പായി ചാര്‍ജെടുക്കുന്ന വനിതയാണെങ്കില്‍ ഭര്‍ത്താവ് ഏറെ നാളായി സഭയെ മേയിച്ചു ഭരിക്കുന്ന നല്ല ഇടയനാണ്. ന്യൂ കാസ്റ്റിലിലെ അസിസ്റ്റന്റ് ബിഷപ്പാണ് അദ്ദേഹം.
നോര്‍ത്തംബര്‍ലാന്‍ഡിലാണ് ഇരുവരുടേയും താമസം. എന്നാല്‍ പുതിയ സ്ഥാനം ലഭിച്ചതോടെ സഭാ ആസ്ഥാനത്തേക്ക് മാറുവാനാണ് തീരുമാനം. എന്നാല്‍ ഭാര്യ- ഭര്‍ത്താക്കന്‍മാര്‍ ബിഷപ്പുമാരായിരിക്കുമെങ്കിലും സഭ എന്ന കാര്യത്തില്‍ നിലപാടുകള്‍ വ്യത്യസ്തമാണ്. കൃത്യനിര്‍വഹണം കൃത്യമായി നിര്‍വഹിക്കുവാന്‍ ശ്രദ്ധിച്ചു പോരുന്നു.
എന്നാല്‍ വിവാഹം കഴിച്ച സ്ത്രീ ആയതുകൊണ്ട് തന്നെ മാറ്റി നിര്‍ത്തരുതെന്നാണ് കാനോണിന്റെ അപേക്ഷ. യുകെയിലെ രണ്ടാമത്തെ വനിതാ ബിഷപ്പിനെ കരഘോഷത്തോടെയാണ് ഏവരും സ്വീകരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എല്ലാം വനിതാ ബിഷപ്പിന്റെ സ്ഥാനത്തെ
പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കമ്മന്റുകളാണ് പുറത്തു വരുന്നത്. ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലും ദര്‍ഹം യൂണിവേഴ്‌സിറ്റിയിലുമായിട്ടായിരുന്നു ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയത്.