യുക്രെയ്‌നില്‍ റോക്കറ്റ് ആക്രമണം: 10 പേര്‍ മരിച്ചു

കീവ്: യുക്രെയ്‌നില്‍ റഷ്യന്‍ വിമതരുടെ റോക്കറ്റ് ആക്രമണത്തില്‍ 10 പേര്‍ മരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യുക്രെയ്ന്‍ മാരിപോളിലെ ജനവാസ പ്രദേശത്താണ് റോക്കറ്റ് ആക്രമണം ഉണ്ടായത്.

എന്നാല്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യന്‍ റിബലുകള്‍ പറഞ്ഞു. അടുത്തിടെ നടന്ന യുക്രെയ്ന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 24 വിമതര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ വിമത സേനയുടെ വ്യക്താവ് എഡ്വാര്‍ഡ് ബസുറിന്‍ പറഞ്ഞു.

Top