തിരുവനന്തപുരം: യുഡിഎഫിനെതിരേ ആര്. ബാലകൃഷ്ണപിള്ള. ഗണേഷ് കുമാറിനെതിരേയുള്ള യുഡിഎഫ് നടപടിയെയാണ് പിള്ള വിമര്‍ശിച്ചത്. ഗണേഷിനെതിരേയുള്ള നടപടി കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് പിള്ള പറഞ്ഞു.
പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ ഓഫീസിനെതിരെ നിയമസഭയില്‍ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗമാണ് ഗണേഷിനെതിരെ നടപടിയെടുത്തത്.