തിരുവനന്തപുരം: ബാര്‍ കോഴ വിവാദവും ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരായ നടപടി എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. ബജറ്റ് അവതരണം സംബന്ധിച്ച പ്രശ്‌നങ്ങള്‍, പ്രതിപക്ഷ ആരോപണവും പ്രതിഷേധവും എന്നിവയും ചര്‍ച്ചക്ക് വരും. മുന്നണിയോഗത്തിന് ശേഷം കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയോഗവും ഇന്ന് ചേരും.
പിള്ളക്കെതിരെ കടുത്ത നടപടി വേണ്ടെന്നാണ് ചൊവ്വാഴ്ച യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ ഉണ്ടായ ധാരണ. യുഡിഎഫിന് മുന്നോടിയായി മുഖ്യമന്ത്രിയും കണ്‍വീനര്‍ പി.പി.തങ്കച്ചനും മുതിര്‍ന്ന നേതാക്കളുമായി പലവട്ടം ആശയവിനിമയം നടത്തി. ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖയൊന്നും രാജിവെക്കാന്‍ മാത്രമുള്ള ശക്തമായ തെളിവല്ല. കെ.എം.മാണി തന്നെ ബജ്റ്റ് അവതരിപ്പിക്കണമെന്നും പ്രതിപക്ഷ സമരത്തെയും ആരോപണത്തെയും ശക്തമായി നേരിടണമെന്നുമാണ് പൊതുഅഭിപ്രായം.