തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപ്പിള്ള. യുഡിഎഫ് സര്‍ക്കാറുമായി യോജിച്ചുപോകാനാകില്ലെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു. തങ്കച്ചന് വിളിച്ചാലും യുഡിഎഫിലേക്കില്ലെന്നും ബാലകൃഷ്ണപ്പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മന്ത്രി കെ.എം മാണി കോഴ വാങ്ങിയതായി ശിവന്‍കുട്ടി എംഎല്‍എയും ബിജുരമേശും പറഞ്ഞത് മുഖവിലക്കെടുക്കണം. പണം കൊടുത്ത് പലകാര്യങ്ങളും ഒതുക്കിയത് തനിക്കറിയാം. വിജിലന്‍സ് കോടതിയിലടക്കം ഉള്ള കേസുകള്‍ പണം കൊടുത്ത് ഒതുക്കിയിട്ടുണ്ട്.