തിരുവനന്തപുരം: വനിത എംഎല്‍എമാരെ നിയമസഭയില്‍ ആക്രമിച്ച സംഭവം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഇതോടെ യുഡിഎഫുകാര്‍ അഴിമതിക്കാര്‍ മാത്രമല്ല ആഭാസന്മാരാണെന്നുകൂടി തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ആക്രമികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും യുഡിഎഫുകാര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും വി.എസ് അച്യുതാനന്ദന് പറഞ്ഞു.