തിരുവനന്തപുരം: ഗണേഷ്‌കുമാറിനെതിരായ യുഡിഎഫ് നേതൃത്വത്തിനെതിരെ ആര്‍ ബാലകൃഷ്ണ പിള്ള. ഗണേഷിനെതിരായ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും 2 മന്ത്രിമാര്‍ അഴിമതി കാണിച്ചുവെന്ന് താന്‍ യോഗത്തില്‍ പറഞ്ഞിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെ എണ്ണം നോക്കിയാണ് മുഖ്യമന്ത്രി നടപടിയെടുക്കുന്നത്. സര്‍ക്കാരില്‍ പ്രാതിനിധ്യമില്ലാത്ത കക്ഷിയായതുകൊണ്ട് മദ്യനയം ഉള്‍പ്പെടെയുള്ളവയില്‍ ഉത്തരവാദിത്വമില്ലെന്നും ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.