തിരുവനന്തപുരം: യുഡിഎഫ് മേഖലാ ജാഥകള്‍ മാറ്റിവയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് എം. മുന്‍നിശ്ചയിച്ച സംഘടനാ പരിപാടികള്‍ ഉള്ളതു കൊണ്ടാണ് ഈ ആവശ്യമെന്നും യുഡിഎഫ് നേതൃത്വം ഇന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു.
മധ്യമേഖല ജാഥയുടെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന സിഎഫ് തോമസ് ആരോഗ്യ കാരണങ്ങളാല്‍ പിന്‍മാറിയതിനു പിന്നാലെയാണ് ജാഥ നീട്ടി വയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം യുഡിഎഫ് ചെയര്‍മാനായ മുഖ്യമന്ത്രിയോടും കണ്‍വീനര്‍ പിപി തങ്കച്ചനോടും ആവശ്യപ്പെട്ടത്.
ജോസ് കെ മാണിക്കു വേണ്ടിയാണ് സിഎഫ് തോമസ് പിന്‍മാറിയതെന്ന പ്രചാരണം തീര്‍ത്തും തെറ്റാണെന്നും പുതിയ ജാഥാ ക്യാപ്റ്റനെ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷമുള്ളതു കൊണ്ട് ജാഥ നീട്ടിവയ്ക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായം മറ്റ് ഘടകകകക്ഷികള്‍ക്കുമുണ്ടെന്ന് ആന്റണി രാജുവും വ്യക്തമാക്കി.
ഈ മാസം 19 ന് നിശ്ചയിച്ചിരിക്കുന്ന നാല് യുഡിഎഫ് മേഖലാ ജാഥകളില്‍ എറണാകുളം മേഖലയെ നയിക്കുന്നത് കേരള കോണ്‍ഗ്രസ് എം ആണ്.