രാജ്യത്ത് 6,400 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങി യുബര്‍

ബെംഗളുരു: യുബര്‍ രാജ്യത്ത് 6,400 കോടി രൂപയുടെ നിക്ഷേപം നടത്തും. പുതിയ നഗരങ്ങളിലേയ്ക്ക് സേവനം വ്യാപിപ്പിക്കുന്നതിനും പണമിടപാട് സംവിധാനം മെച്ചപ്പെടുത്തുന്നതിനുമാണ് നിക്ഷേപം ഉപയോഗിക്കുകയെന്ന് യുബറിന്റെ ഇന്ത്യാ പ്രസിഡന്റ് അമിത് ജെയിന്‍ വ്യക്തമാക്കി.

പ്രതിദിനം 10 ലക്ഷം ട്രിപ്പുകള്‍ നടത്താന്‍ ശേഷി കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2016 ഓടെ രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും കമ്പനി പറയുന്നു.

ആപ് അധിഷ്ടിത ടാക്‌സി സേവനദാതാക്കളായ ഒല 5000 കോടി ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് വന്നതിനുശേഷമാണ് യുബറിന്റെ പ്രഖ്യാപനം പുറത്തുവന്നത്.

2013ല്‍ ബെംഗളുരുവില്‍ സര്‍വീസ് തുടങ്ങിയ യുബറിന് നിലവില്‍ 18 നഗരങ്ങളില്‍ സാന്നിധ്യമുണ്ട്.

Top