യുവതിയെ ഭര്‍ത്താവ് മരത്തില്‍ കെട്ടിയിട്ടു തീ കൊളുത്തി കൊന്നു

DALIT ISSUE

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ യുവതിയെ ഭര്‍ത്താവ് മരത്തില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ഭാരതീപൂരില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. റായ്ബറേലി സ്വദേശിനി ചേതനയാണ് (30) മരിച്ചത്.

സംഭവ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് ലല്ലുവിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
12 വര്‍ഷം മുന്‍പാണ് ചേതനയും ലല്ലുവും വിവാഹിതരായത്. ഇയാളുടെ മൂന്നാം വിവാഹമാണിത്. ലല്ലുവിന് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇതേച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ കലഹം പതിവായിരുന്നെന്ന് ബന്ധുക്കള്‍. യുവതിയെ ഇയാള്‍ നിരന്തരം മര്‍ദിച്ചിരുന്നതായും ബന്ധുക്കള്‍.

സംഭവ ദിവസം രാത്രിയും ഇവര്‍ വഴക്കടിച്ചതായി അയല്‍വാസികള്‍ പറഞ്ഞു. ഇവരുടെ വീടിന് സമീപത്തെ വനത്തിനുള്ളിലെ മരത്തില്‍ കെട്ടിയിട്ട ശേഷമാണ് യുവതിയെ തീ കൊളുത്തി കൊന്നതെന്ന് ബരാസ്‌നഗര്‍ പൊലീസ് പറഞ്ഞു.

Top