യുവനടന്‍ ഷൈന്‍ ചാക്കോയും നാല് സ്ത്രീകളും മയക്കുമരുന്നുമായി കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി: യുവനടന്‍ ഷൈന്‍ ടോം ചാക്കോയെയും , സഹസംവിധായിക ബ്ലെസിയെയും മയക്കുമരുന്നുമായി കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടി. ശോഭ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ വ്യവസായിയുടെ ഫ്‌ളാറ്റില്‍ നിന്നാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. നാലു യുവതികളും പിടിയിലായി. പിടികൂടിയ മയക്കുമരുന്നതിന് അന്താരാഷ്ട്ര വിപണയില്‍ പത്തു ലക്ഷം രൂപ വില വരും.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് പൊലീസ് ഫ്‌ളാറ്റില്‍ മിന്നല്‍ പരിശോധന തുടങ്ങിയത്. വര്‍ഷങ്ങളായി നിസാമിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടന്നു വരികയായിരുന്നു. ഇവിടെ വന്‍ വ്യവസായികളും സിനിമാ മേഖലയിലുള്ളവരും അടക്കം നിരവധി പേരാണ് മയക്കുമരുന്ന് വില്‍ക്കുന്നതിനും വാങ്ങുന്നതിനും എത്തിയിരുന്നത്.

ഇതിഹാസ എന്ന സിനിമയില്‍ നായകനായിരുന്ന ഷൈന്‍ പകിട, ഹാങ്ഓവര്‍, അന്നയും റസൂലും തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. .

മുഹമ്മദ് നിസാം തോക്കുപയോഗിക്കാറുണെ്ടന്ന സൂചനയെത്തുടര്‍ന്നു വ്യാഴാഴ്ചതന്നെ ശോഭ സിറ്റിയിലുള്ള ഇയാളുടെ വീട്ടിലും തറവാട്ടിലും ഓഫീസിലുമെല്ലാം പൊലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ഒന്നും കണ്ടെത്താനായില്ല.

Top