തിരുവനന്തപുരം: കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ചപ്രവര്‍ത്തകര്‍ നിയമസഭാ മന്ദിരത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അഞ്ച് റൗണ്ടിലധികം കണ്ണീര് വാതകം പൊലീസ് പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.