യുവാക്കളെ ലക്ഷ്യമിട്ട് സ്‌പോര്‍ട്ടി ലുക്കുമായി യമഹ എഫ്.ജെ 09 വിപണിയിലേക്ക്

യുവാക്കളെ കൈയിലെടുക്കാന്‍ യമഹ സൂപ്പര്‍ ബൈക്കുമായി എത്തുന്നു. ഇന്ത്യന്‍ വിപണിയില്‍ യമഹ പരിചയപ്പെടുത്തുന്ന പുത്തന്‍ സൂപ്പര്‍ ബൈക്കാണ് എഫ്.ജെ 09. നേക്കഡ് രൂപകല്പനയാണ് ഇതിന് നല്‍കിയിരിക്കുന്നത്. എഫ്.ജെയുടെ സ്‌പോര്‍ട്ടി ലുക്ക് യുവാക്കളെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.

847 സി.സി ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍, ആറ് ഗിയറുകള്‍, ലിറ്ററിന് 17.5 കിലോമീറ്റര്‍ മൈലേജ്, ഇരു ടയറുകളിലും ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എ.ബി.എസ്), ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എന്നിവ യമഹ എഫ്.ജെയുടെ മികവുകളാണ്. ചുവപ്പ്, ഗ്രേ കളര്‍ ഷെയ്ഡുകളില്‍ ബൈക്ക് ലഭിക്കും.

207 കിലോഗ്രാമാണ് വണ്ടിയുടെ മൊത്തം ഭാരം. എഫ്.ജെക്ക് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില പത്ത് ലക്ഷം രൂപ.

Top