പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാംപാദ മത്സരത്തില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കു ഷക്തര്‍ ഡോണെസ്‌കിനെ തകര്‍ത്താണു ബയേണ്‍ ക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. ആദ്യ പാദത്തില്‍ ബയേണ്‍ സമനില വഴങ്ങിയിരുന്നു.
തോമസ് മുള്ളറുടെ ഇരട്ട ഗോളും (നാല്, 51) ജെറോം ബോട്ടെംഗ് (34), ഫ്രാങ്ക് റിബറി(49), ഹോള്‍ഗര്‍ ബാഡ്‌സ്റ്റിയൂബര്‍(63), റോബര്‍ട്ട് ലെവാന്‍ഡോസ്‌കി(75), മരിയോ ഗോട്‌സേ(87) എന്നിവരുടെ ഗോളുകളാണു ബയേണിനു ജയം ഒരുക്കിയത്.