പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആവേശകരമായ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പിഎസ്ജിയും ചെല്‍സിയും ഓരോ ഗോളടിച്ചു സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയുടെ 36-ാം മിനിറ്റില്‍ ചെല്‍സി താരം ബ്രാനിസ്ലാവ് ഇവാനോവിച്ച് ആണ് ആദ്യ ഗോള്‍ നേടിയത്. 54-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയുടെ ഹെഡറിലൂടെ പിഎസ്ജിയുടെ സമനില ഗോള്‍ പിറന്നു.
മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും ഉക്രൈനില്‍ നിന്നുള്ള ഷക്തര്‍ ഡൊണ്ടെസ്‌കും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കളിയില്‍ മേധാവിത്വം പുലര്‍ത്തിയിട്ടും ബയേണിനു ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. എട്ടു ഷോട്ടുകളാണു ബയേണ്‍ എതിരാളിയുടെ ഗോള്‍മുഖം ലക്ഷ്യമാക്കി പായിച്ചത്.
ഇന്നു റയല്‍ മാഡ്രിഡ് ജര്‍മനിയിലെ ഷാല്‍ക്കെയുമായും പോര്‍ച്ചുഗല്‍ ടീമായ എഫ്‌സി പോര്‍ട്ടോ സ്വിസ് ടീമായ ബാസലുമായും ഏറ്റുമുട്ടും.