ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ 63 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തെ അപലപിച്ച് നെബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ഥി.
സംസ്ഥാനത്തെ പൊതുചികിത്സാ സംവിധാനങ്ങളില്‍ ദശകങ്ങളായി തുടരുന്ന അഴിമതിയെ ഉന്മൂലനം ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശക്തമായ ഇടപെടല്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യു.പിയില്‍ ഉണ്ടായത് ദുരന്തമല്ല, അതൊരു കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായി എന്നത് കുട്ടികള്‍ ഇങ്ങനെയാണോ മനസിലാക്കേണ്ടതെന്ന് സത്യാര്‍ഥി വ്യക്തമാക്കി.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സത്യാര്‍ഥി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 63 ലേറെ കുട്ടികളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തവിട്ടിട്ടുണ്ട്.