ന്യൂഡല്‍ഡഹി: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം പുറത്തെടുത്ത പാര്‍ട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ മണ്ഡലമായ ലക്‌നൊവിലും തിരിച്ചടി നേരിട്ടു.
ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി മികച്ച ജയത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.
ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്‌നൗവിലെ ഫലം പ്രഖ്യാപിച്ച 28 സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചത് നാലെണ്ണത്തില്‍ മാത്രം. കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയുടെ മണ്ഡലമായ ദിയോറിയയില്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച 56 സ്ഥാനാര്‍ഥികളില്‍ ഏഴുപേര്‍ മാത്രം വിജയിച്ചു.
ഉത്തര്‍പ്രദേശ് ഭരണം പിടിച്ചെടുക്കാനുള്ള ലക്ഷ്യവുമായി കരുക്കള്‍ നീക്കുന്ന ബിജെപിക്ക് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടുള്ള സൂചനകള്‍ കനത്ത പ്രഹരമാണ്. വരാണസിയില്‍ ആകെയുള്ള 58 സീറ്റുകളില്‍ എട്ടെണ്ണത്തിലും ലക്‌നൌവില്‍ ആകെയുള്ള 28 സീറ്റുകളില്‍ നാലെണ്ണത്തിലും മാത്രമാണ് ബിജെ പി സ്ഥാനാര്‍ത്ഥികള്‍ ഇതുവരെ ജയിച്ചത്.
80 ലോക്‌സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 71 സീറ്റുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയത്.