തിരുവനന്തപുരം: മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.
കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. മോഡിസം മാറി ഗോഡ്‌സെയിസം ആണ് ബിജെപി രാജ്യത്ത് നടപ്പാക്കുന്നതെന്ന് വി.എം സുധീരന്‍ പറഞ്ഞു. രാഷ്ട്രപിതാവിന്റെ ഘാതകരെ ഉയര്‍ത്തിക്കാട്ടാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എം. ഹസന്‍, ടി. സിദ്ദിഖ്, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.