യൂബര്‍ ടാക്‌സിക്കുള്ളിലെ പീഡനം: പ്രതി കുറ്റക്കാരന്‍; ശിക്ഷ 23ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: യൂബര്‍ കാറിനുള്ളില്‍ യാത്രക്കാരിയായ ഫിനാന്‍സ് എക്‌സിക്യൂട്ടീവിനെ പീഡിപ്പിച്ച കേസില്‍ പ്രതി ശിവ് കുമാര്‍ കുറ്റക്കാരനെന്ന് ഡല്‍ഹി ഹൈക്കോടതി. ശിക്ഷ 23ന് പ്രഖ്യാപിക്കും.

തട്ടിക്കൊണ്ടു പോകല്‍, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പ്രതി ചെയ്തതായി കോടതിക്ക് ബോധ്യപ്പെട്ടു.

2014 ഡിസംബര്‍ അഞ്ചിന് ആയിരുന്നു സംഭവം. ഗുഡ്ഗാവില്‍ ജോലി ചെയ്യുന്ന ഇരുപത്തഞ്ചുകാരിയായ യുവതി വീട്ടിലേക്കു മടങ്ങും വഴിയാണ് പീഡനത്തിനിരയായത്. രണ്ട് ദിവസത്തിനുശേഷം പ്രതിയായ ശിവ് കുമാറിനെ പോലീസ് ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

Top