ലണ്ടന്‍: യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ പലായനം തുടരുന്നു. ഓരോ രാജ്യങ്ങളും സ്വീകരിക്കേണ്ട അഭയാര്‍ഥികളുടെ എണ്ണം യൂണിയന്‍ എക്‌സിക്യൂട്ടീവ് നിര്‍ദേശിച്ചു; ഇംഗ്ലണ്ട് ഇരുപതിനായിരം പേര്‍ക്കും ജര്‍മ്മനി നാല്‍പ്പതിനായിരം പേര്‍ക്കും അഭയം നല്‍കും. അതിനിടെ അഭയാര്‍ത്ഥികളുടെ ഒഴുക്ക് നിയന്ത്രണാതീതമായതോടെ ലെബനനും ജോര്‍ദാനും അതിര്‍ഥികളടച്ചു.
ലോക മനസാക്ഷിയെ ഞെട്ടിച്ച എൈലന്‍ കുര്‍ദിയുടെ ചിത്രം ഒടുവില്‍ യൂറോപ്പിന്റെ മനസുമാറ്റി. അഭയാര്‍ഥികള്‍ക്ക് ഇടം നല്‍കുന്നതിനെചൊല്ലി തര്‍ക്കം നിലനിന്നിരുന്ന യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കണമെന്ന നിലപാടിലോക്ക് എത്തി. ഇതു പ്രകാര ഓരോ രാജ്യവും സ്വീകരിക്കേണ്ട അഭയാര്‍ഥികളുടെ എണ്ണം യുറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടിവ് നിര്‍ദേശിച്ചു. ഇംഗ്ലണ്ട് 20000 പേര്‍ക്ക് അഭയം കൊടുക്കും. അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
യൂറോപ്പിലെ താരതമ്യേന വലിയ രാജ്യമായ ജര്‍മ്മനി 40000 അഭയാര്‍ഥികളെ ഉള്‍ക്കൊള്ളും. അഭയാര്‍ഥികളുടെ പുനരധിവാസത്തിനായു 670 കോടി ഡോളറിന്റെ സഹായം ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണ്യന്റെ നിര്‍ദേശം വ്‌സീകരിതച്ചെങ്കിലും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ല എന്ന നിലപാടിാണ് യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളും.
അതേസമയം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഇസ്രയേലില്‍ ഒരു സ്ഥാനവും ഇല്ലെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി. പശ്ചിമേഷ്യല്‍ തുടരുന്ന കലാപങ്ങളും യുദ്ധവും അഭയാര്‍ഥി പ്രവാഹം ഇനിയും കൂട്ടുമെന്നാണ് സൂചന.