യെമനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

സന: തെക്കന്‍ യെമനില്‍ യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് അല്‍ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അല്‍ക്വയ്ദയുടെ ശക്തി കേന്ദ്രമായ ഷബ്വയിലാണ് യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയത്.

അല്‍ക്വയ്ദയെ ലക്ഷ്യവച്ച് യെമനില്‍ യുഎസ് നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ ഇതുവരെ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുഎസ് മാത്രമാണ് തീവ്രവാദികള്‍ക്കെതിരേ യെമനില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്.

Top