ന്യൂഡല്‍ഹി: യോഗയെ കായിക ഇനമായി അംഗീകരിച്ച സൗദി അറേബ്യയെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമി.
യോഗ ശാസ്ത്രീയമായ ഒന്നാണ് അതിന് മതവുമായി യാതൊരു ബന്ധവുമില്ലെന്നും സ്വാമി വ്യക്തമാക്കി.
ഹിന്ദുക്കള്‍ക്ക് സൂര്യന് ദൈവമാണ് പക്ഷെ നിങ്ങള്‍ക്ക് സൂര്യനെ ഗ്രഹമെന്ന് വിളിക്കാമെന്നും സ്വാമി പറഞ്ഞു.
മുസ്ലിം മത പണ്ഡിതന് മൗലാനാ സാജിത് റാഷിദി ഈ നിലപാടിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും. യോഗ ഇസ്ലാമില്‍ വിലക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.