ലണ്ടന്‍: സിറിയന്‍ നഗരമായ റക്കയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ആസ്ഥാനത്ത് നിന്നു ഭീകര പ്രവര്‍ത്തനം അവസാനിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച 100 വിദേശ തീവ്രവാദികളെ ഐഎസ് നേതാക്കള്‍ കൊലപ്പെടുത്തി. ഫിനാന്‍ഷ്യല്‍ ടൈംസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഐഎസില്‍ നിന്നു രക്ഷപ്പെട്ടോടാന്‍ ശ്രമിച്ച നിരവധി പേരാണ് തടവില്‍ കഴിയുന്നത്. അലസത കാണിക്കുന്നവരെ കണ്‌ടെത്താന്‍ ഐഎസ് പ്രത്യേക സേനയെ നിയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രസിന്റെ കണക്കുകള്‍ പ്രകാരം ഒക്‌ടോബറില്‍ അഞ്ച് ബ്രിട്ടന്‍, മൂന്ന് ഫ്രഞ്ച്, രണ്ടു ജര്‍മ്മന്‍ പൗരന്മാരെയാണ് ഇത്തരത്തില്‍ തടവിലാക്കിയിരിക്കുന്നത്.
ഇതിനിടെ യുഎസ് വ്യോമാക്രമണം ആരംഭിച്ചതോടെ ഐഎസിനു കനത്ത നാശമാണ് നേരിടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി ഐഎസ് നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉണ്ടായ വ്യോമാക്രമണത്തില്‍ 500 ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമാക്കിയ സിറിയന്‍ മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തു.