രഘൂബര്‍ ദാസ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

റാഞ്ചി: ജാര്‍ഖന്ധ് മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് രഘൂബര്‍ ദാസ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11 ന് റാഞ്ചി മൊറോബാദി മൈതാനത്താണ് ചടങ്ങ് നടക്കുന്നത്. ആദിവാസി വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കാത്ത ബിജെപിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ജാര്‍ഖണ്ഡില്‍ ബന്ദ് നടത്താന്‍ ജാര്‍ഖണ്ഡ് പീപ്പിള്‍സ് പാര്‍ട്ടി (ജെപിപി) തീരുമാനിച്ചു. ആദിവാസി വിഭാഗത്തിനു വേണ്ടിയാണ് പ്രത്യേക ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതെന്ന് ജെപിപി പ്രസിഡന്റ് സൂര്യ സിംഗ് ബെസ്ര പറഞ്ഞു. ജാര്‍ഖണ്ഡിലെ ജനസഖ്യയില്‍ 30 ശതമാനം വരുന്ന ആദിവാസി വിഭാഗക്കാരാണ് മുന്‍പ് മുഖ്യമന്ത്രിയായിട്ടുള്ളത്.

Top