സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അടുത്തിടെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഓഫര്‍ വേണ്ടെന്ന് വച്ചതായി കോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്.
രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്താണ് തന്റെ അച്ഛന്‍ നായകനാകുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യണമെന്ന ആവശ്യവുമായി അല്‍ഫോണ്‍സിനെ സമീപിച്ചത്.
എന്നാല്‍ സൂപ്പര്‍താരങ്ങളെ വച്ച് സിനിമയെടുക്കാന്‍ ഇപ്പോള്‍ താന്‍ തയ്യാറല്ലെന്നും തനിക്കത്രയും പക്വത വന്നിട്ടില്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. സാധാരണ ബഡ്ജറ്റില്‍ സിമ്പിള്‍ ചിത്രങ്ങള്‍ ഒരുക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അല്‍ഫോണ്‍സ് വ്യക്തമാക്കി.
അല്‍ഫോണ്‍സിന്റെ രണ്ട് ചിത്രങ്ങളും കണ്ടെന്നും അവ തനിക്ക് ഇഷ്ടമായെന്നും സൗന്ദര്യ പറഞ്ഞു. തന്റെ അച്ഛന് വേണ്ടി ഒരു തിരക്കഥ തയ്യാറാക്കി നല്‍കണമെന്നും സൗന്ദര്യ അല്‍ഫോണ്‍സിനോട് പറഞ്ഞു. എന്നാല്‍ ആ ഓഫര്‍ അല്‍ഫോണ്‍സ് നിരസിക്കുകയായിരുന്നു.