ചെന്നൈ: സ്വന്തം തട്ടകത്തില്‍ വമ്പന്‍ ജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു രണ്ടാംപാദ സെമിയില്‍ ചെന്നൈയിനെ നേരിടും. ചെന്നൈയിന്റെ തട്ടകത്തില്‍ ഒരിക്കല്‍ക്കൂടി മത്സരിച്ച് ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെ പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശപ്പോരാട്ടത്തിനു ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ആദ്യപാദ സെമിയില്‍ 3-0ന്റെ വലിയ വിജയം നേടിയ ബ്ലാസ്റ്റേഴ്‌സിനു വലിയ മുന്‍തൂക്കമാണ് ഇന്നു കിക്കോഫിനു മുമ്പേ നല്‍കുന്നത്. ചെന്നൈയിന് ഫൈനലില്‍ കടക്കണമെങ്കില്‍ കരുത്തരായ പ്രതിരോധനിരക്കാരുള്ള ബ്ലാസ്‌റ്റേഴ്‌സിനെ ചുരുങ്ങിയത് 4-0നെങ്കിലും പരാജയപ്പെടുത്തണം.
3-0 കേരളത്തിനു പ്രതിരോധിക്കുകയോ ഒരു ഗോള്‍കൂടി നേടി ലീഡ് കൂട്ടി വര്‍ധിത വീര്യത്തോടെ ഫൈനലിലെത്തുകയോ ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം.