തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ അറ്റാദായം സെപ്തംബറില്‍ അവസാനിച്ച രണ്ടാം അര്‍ധവര്‍ഷത്തില്‍ 184 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 69 കോടി രൂപയായിരുന്നു അറ്റാദായം. 166 ശതമാനമാണ് വര്‍ധന.
സാമ്പത്തികവര്‍ഷത്തിലെ രണ്ടാംപാദ അറ്റാദായം 103 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 19 കോടിയായിരുന്ന സ്ഥാനത്താണിത്. സെപ്തംബര്‍ ത്രൈമാസ അറ്റാദായം ജൂണ്‍ ത്രൈമാസത്തെക്കാള്‍ 26 ശതമാനം കൂടി.
പലിശച്ചെലവു കുറയ്ക്കല്‍, എഴുതിത്തള്ളിയ അക്കൗണ്ടുകളില്‍നിന്നുള്ള തിരിച്ചുപിടിക്കല്‍ ഉള്‍പ്പെടെ ഇതര വരുമാനം, ഫീ വരുമാനവര്‍ധന എന്നിവ ലാഭം ഉയരാന്‍ സഹായകമായെന്നും പ്രവര്‍ത്തനലാഭസ്ഥിരത നേടിയിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണ്‍ പറഞ്ഞു.
നിഷ്‌ക്രിയ ആസ്തി 2569 കോടിയായി കുറയ്ക്കാനായിട്ടുണ്ട്. പലിശ വരുമാനം കുറയ്ക്കുന്നതിനായി ബാങ്ക് തുടര്‍ച്ചയായി അധികമൂല്യവന്‍ നിക്ഷേപങ്ങളുടെ സ്ഥാനത്ത് ചില്ലറ നിക്ഷേപങ്ങള്‍ക്ക് ഇടം നല്‍കുന്നതായും മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.
വന്‍ നിക്ഷേപങ്ങള്‍ 19.45 ശതമാനത്തില്‍ നിന്ന് വര്‍ഷാനുവര്‍ഷം കുത്തനെ കുറഞ്ഞ് 11.48 ശതമാനമായി.