ന്യുഡല്‍ഹി: രാജ്യത്തെ ഹിന്ദുക്കള്‍ സരസ്വതി നദി പോലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകണെന്ന് വിശ്വഹിന്ദു പരിഷത് വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. രാജ്യത്തെ മുസ്ലീം ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കില്‍ ഹിന്ദുക്കള്‍ അപ്രത്യക്ഷമാകും. രണ്ടിലധികം കുട്ടികളുള്ള മുസ്ലീങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും തൊഗാഡിയ പറഞ്ഞു.
ഇവരുടെ റേഷന്‍ വെട്ടിക്കുറയ്ക്കുകയും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്യണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ കോളത്തിലാണ് തൊഗാഡിയയുടെ വിവാദ പരാമള്‍ശങ്ങള്‍. ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൊഗാഡിയയുടെ ലേഖനം.
രാജ്യത്ത് പോപ്പുലേഷന്‍ ജിഹാദാണ് മുസ്ലീങ്ങള്‍ നടത്തുന്നതെന്നും തൊഗാഡിയ ആരോപിച്ചു. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യം ഇസ്ലാമിക് സ്‌റ്റേറ്റ് ആയി മാറുമെന്നും തൊഗാഡിയ പറഞ്ഞു.