രണ്ടുമിനുട്ട് കൊണ്ട് മെബൈല്‍ ഫുള്‍ ചാര്‍ജ് ചെയ്ത് സ്‌റ്റോര്‍ഡോട്ട്

ലാസ് വേഗസ്: രണ്ട് മിനുട്ട് കൊണ്ട് ഒരു മൊബൈല്‍ ബാറ്ററി ഇത് ഫുള്‍ ചാര്‍ജ് ആകും. ലാസ് വേഗസ് കണ്‍സ്യൂമര്‍ എക്‌സിബിഷന്‍ ഷോയില്‍ ഇസ്രയേല്‍ കമ്പനിയായ സ്‌റ്റോര്‍ഡോട്ടാണ് ഈ ബാറ്ററി അവതരിപ്പിച്ചത്. എട്ട് മാസം മുമ്പ് കമ്പനി ബാറ്ററിയുടെ ഒരു പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നുവെങ്കിലും വലിപ്പക്കൂടുതല്‍ കാരണം അത് ഹിറ്റായില്ല.

എന്നാല്‍  സിഇഎസില്‍ പുതിയ ബാറ്ററിയുമായി ഇവര്‍ എത്തിയത്. സ്‌റ്റോര്‍ഡോട്ട് പ്രദര്‍ശിപ്പിച്ച ബാറ്ററിക്ക് ഇപ്പോള്‍ മൊബൈലില്‍ ഉപയോഗിക്കുന്ന ബാറ്ററിയുടെ വലിപ്പമേയുള്ളൂ. ഈ ബാറ്ററി ഒരു സാംസങ് സ്മാര്‍ട്‌ഫോണിലിട്ടാണ് അവര്‍ രണ്ടുമിനുട്ട് കൊണ്ട് ഫുള്‍ചാര്‍ജാക്കി കാണികളെ ഞെട്ടിക്കുകയും ചെയ്തു.

നാനോ ഡോട്ട് എന്ന ക്രിസ്റ്റലുകളാണ് ബാറ്ററികളെ അതിവേഗ ചാര്‍ജിങിന് സഹായിക്കുന്നത്. ചാര്‍ജ് വഹിക്കാന്‍ ശേഷിയുള്ള ഈ നാനോഡോട്ടുകള്‍ ബാറ്ററിക്കുള്ളിലെ ഇലക്‌ട്രോഡുകള്‍ തമ്മിലുള്ള ദൃഢത കാക്കുന്നു. ഇലക്‌ട്രോഡിന്റെ ഒരറ്റത്ത് ചാര്‍ജ് കാത്തുസൂക്ഷിക്കുന്ന കപ്പാസിറ്ററുകളായി നാനോഡോട്ടുകള്‍ പ്രവര്‍ത്തിക്കും.

മറ്റേയറ്റത്ത് ഊര്‍ജം ബാറ്ററിയുടെ ലിത്തിയത്തിലേക്ക് അതിവേഗത്തിലെത്തിക്കുന്ന വാഹകരായും ഇത് മാറും. അതോടെ സാധാരണ ബാറ്ററിയില്‍ ചാര്‍ജ് കയറുന്നതിനേക്കാള്‍ പത്തിരട്ടി വേഗത്തില്‍ ഇത്തരം ബാറ്ററികളില്‍ ചാര്‍ജ് കയറും. ഈ അതിവേഗ ബാറ്ററിയില്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതക്കള്‍ രംഗത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ട്.

Top