ഉപഭോക്താക്കളെ ഞെട്ടിച്ച് രണ്ടു മില്യണ്‍ അക്കൗണ്ടുകള്‍ റദ്ദാക്കി വാട്‌സ് ആപ്പ്. യൂസര്‍ റിപ്പോര്‍ട്ട് ഇല്ലാത്ത 75% അക്കൗണ്ട് റദ്ദാക്കായതിനോടൊപ്പം 20 % അക്കൗണ്ടുകള്‍ രജിസ്‌ട്രേഷന്‍ സമയത്തും റദ്ദ് ചെയ്തു.
ഗ്രൂപ്പ് മെസേജുകള്‍ കൂടുതല്‍ അയക്കുന്ന അക്കൗണ്ടുകള്‍ ആണ് റദ്ദാക്കിയത്. വാട്‌സ് ആപ്പ് പ്രൈവറ്റ് മെസേജുകള്‍ അയക്കാനുള്ള ആപ്ലിക്കേഷന്‍ ആണെന്നും അതൊരു ബ്രോഡ്കാസ്‌റിറിങ്ങ് ഫേം അല്ലെന്നും അധികൃതര്‍ പറയുന്നു.
ഒരു ആശയമോ അല്ലെങ്കില്‍ ക്ലിക്ക് ബെയ്റ്റ് ലിങ്കുകളും മറ്റും ചില വ്യക്തികള്‍ സ്വകാര്യ ലാഭത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനേ തുടര്‍ന്നാണ് ഈ നടപടി. ഇത്തരം ബള്‍ക്ക് മെസേജുകള്‍ വാട്‌സ് ആപ്പിന്റെ നിബന്ധനകള്‍ ലംഗിക്കുന്നുവെന്നും അധികൃതര്‍ പറയുന്നു.