സ്മാര്‍ട്ട് ഫോണില്‍ രണ്ട് ഡിസ്‌പ്ലേയുമായി ചൈനീസ് കമ്പനി ജിയോണി എത്തുന്നു. ജിയോണി ഡബ്ല്യൂ 900 എന്നാണ് ഫോണിന്റെ പേര്. 172 ഗ്രാമാണ് ഇതിന്റെ ഭാരം.ഇതില്‍ രണ്ട് ഡിസ്‌പ്ലേയും 1080 പിക്‌സലാണ്.
ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. ക്വാഡ് കോര്‍ 1.5 ജിഗാഹെര്‍ട്‌സ് പ്രോസസ്സറാണ് ഇതിനുള്ളത്. 4ജിയിലും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. 13 എംപിയാണ് ക്യാമറ. 5 എംപി മുന്‍ക്യാമറയും ഉണ്ട്. 2ജിബിയാണ് റാം ശേഷി. എന്നാല്‍ രണ്ട് ഡിസ്‌പ്ലേയ്ക്കുമായി 2050 എംഎഎച്ച് മാത്രം പവറുള്ള ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.
സാംസങ്ങിന്റെ ഫ്‌ലിപ്പ് ഫോണുകളോട് താരതമ്യം ചെയ്യാം എങ്കിലും ഡിസ്‌പ്ലേ ക്വാളിറ്റി അതിനേക്കാള്‍ കൂടുതല്‍ ആണ് എന്നതാണ് ഇതിന്റെ പ്രത്യേകത.
എന്തായാലും വില സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ആദ്യഘട്ടിത്തില്‍ ചൈനയില്‍ മാത്രമേ ഇത് ലഭിക്കൂ എന്നും റിപ്പോര്‍ട്ടുണ്ട്.