ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മയും വസ്ത്രങ്ങള്‍ ലേലം ചെയ്യുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ഇരുവരും തങ്ങളുടെ വസ്ത്രങ്ങള്‍ ലേലം ചെയ്യുന്നത്. കശ്മീര്‍, ആസാം എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാനാണു വസ്ത്രങ്ങള്‍ ലേലം ചെയ്യുന്നത്.
റോക്സ്റ്റാര്‍ എന്ന ചിത്രത്തില്‍ ഉപയോഗിച്ച കശ്മീരി വേഷമാണ് രണ്‍ബീര്‍ കപൂര്‍ ലേലം ചെയ്യുന്നത്. ജബ് തക് ഹെ ജാന്‍ എന്ന സിനിമയില്‍ ഉപയോഗിച്ച ലെതര്‍ ജാക്കറ്റാണ് അനുഷ്‌ക ശര്‍മ ലേലത്തിന് വയ്ക്കുന്നത്. ഓണ്‍ ലൈന്‍ വഴിയാണ് ഇവ വില്‍പ്പന നടത്തുന്നത്. ഡിസംബര്‍ 13 വരെയാണ് ഇവ വാങ്ങാനുള്ള സമയം.
രണ്‍ബീറും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ച ബോംബെ വാലറ്റ് റിലീസിങ്ങിന് ഒരുങ്ങുകയാണ്. അനുരാഗ് കശ്യപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ കരണ്‍ ജോഹറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.