സ്വീഡന്‍: 2020ലെ രസതന്ത്ര നോബേല്‍ ജീന്‍ എഡിറ്റിംഗിന് പുതിയ മാര്‍ഗം കണ്ടെത്തിയ രണ്ട് വനിതകള്‍ക്ക്. ഫ്രഞ്ച് ഗവേഷക ഇമ്മാനുവെല്ലേ ചാര്‍പ്പെന്റിയെര്‍ക്കും, അമേരിക്കന്‍ ബയോ കെമിസ്റ്റ് ജെന്നിഫര്‍ എ ഡൗഡ്‌നയ്ക്കുമാണ് നോബേല്‍.
ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് യൂണിറ്റ് ഫോര്‍ സയന്‍സ് ഓഫ് പാത്തോജന്‍സ് ഡയറക്ടറാണ് ഇമ്മാനുവെല്ലേ, ബെര്‍ക്കിലി സര്‍വകലാശാലയില്‍ പ്രഫസറാണ് ജെന്നിഫര്‍ എ ഡൗഡ്‌ന.