രാജമല ഇന്ന് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും

മൂന്നാര്‍: രാജമലയിലെ ഇരവികുളം പാര്‍ക്ക് ഇന്ന് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുമെന്നു മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. വരയാടുകളുടെ പ്രജനനകാലം തുടങ്ങിയതോടെയാണു ഇരവികുളം ദേശീയോദ്യാനത്തില്‍ സഞ്ചാരികള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നത്. ജനുവരി ആദ്യവാരത്തിലാണ് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഈവര്‍ഷം ഏകദേശം 68 വരയാടിന്‍കുട്ടികള്‍ പിറന്നതായാണു കണക്ക്. മേയില്‍ നടക്കുന്ന കണക്കെടുപ്പില്‍ മാത്രമേ യഥാര്‍ഥ കണക്കുകള്‍ ലഭ്യമാകുകയുള്ളൂ. വന്യമ്യഗങ്ങളുടെ ഉപദ്രവം ഭയന്നു വരയാടുകള്‍ മലകളുടെ അടിവാരങ്ങളിലും ചെങ്കുത്തായ പാറയിടുക്കുകളിലുമാണു പ്രസവം നടത്തുന്നതു. പ്രജനനകാലം തുടങ്ങുന്നതുമുതല്‍ ഓരോ പ്രദേശങ്ങളിലും വനംവകുപ്പിന്റെ വാച്ചര്‍മാരെ നിയമിച്ചു. വരയാടുകളെ നിരീക്ഷിക്കുകയും കുട്ടികളെ സംരക്ഷിക്കുന്നതിനു പ്രത്യേക ട്രെയിനിംഗ് നടത്തിയവരെ നിയമിക്കുകയുമാണ്.

Top