ജയ്പൂര്‍: രാജസ്ഥാനില്‍ ശക്തമായ പൊടിക്കാറ്റിനെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. 60 ഓളം പേര്‍ക്കു പരിക്കേറ്റു. ശക്തമായ പൊടിക്കാറ്റില്‍ ഒട്ടേറെ വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. ബിക്കാനീര്‍, നാഗോര്‍, ജോധ്പൂര്‍, ആള്‍വാര്‍ എന്നീ മേഖലകളിലാണു കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വസുന്ധര രാജെ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.