രാജസ്ഥാനില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 415 ആയി

ജയ്പുര്‍: രാജസ്ഥാനില്‍ പന്നിപ്പനിമൂലം മരിച്ചവരുടെ എണ്ണം 415 ആയി. ജനുവരി മുതലുള്ള കണക്കുകളാണിത്. ഈ വര്‍ഷം ഇതുവരെ 6,559 പേര്‍ക്കാണു പനി സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തു ദോല്‍പുര്‍, സിറോഹി എന്നീ ജില്ലകളൊഴിച്ചു മറ്റെല്ലാ ജില്ലകളിലും പന്നിപ്പനി മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എറ്റവുമധികം ആളുകള്‍ മരിച്ചതു ജയ്പുരിലാണ്. ഇവിടെ 84പേരാണ് ഇതുവരെ മരിച്ചത്. തൊട്ടുപിന്നില്‍ അജ്മിറാണ് 43 പേരാണ് ഇവിടെ ഈ വര്‍ഷം പനി ബാധിച്ചു മരിച്ചത്.

Top