തിരുവനന്തപുരം: ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരാമര്‍ശം തനിക്കെതിരല്ലെന്നും അതിനാല്‍ രാജിവയ്ക്കില്ലെന്നും കെ.എം.മാണി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ടെലിഫോണ്‍ വഴി മാണി തന്നെയാണ് ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.
അതേസമയം രാജിയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് മുഖ്യമന്ത്രിയും സുധീരനും മാണിയെ അറിയിച്ചു.
രാജിവയ്‌ക്കേണ്ടി വന്നാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും അഞ്ച് എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നും മാണി കോണ്‍ഗ്രസിനെ അറിയിച്ചതായാണ് അറിയുന്നത്.
മാണി രാജിവയ്ക്കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് മന്ത്രിമാര്‍ എല്ലാരവും രാജിവയ്ക്കണമെന്നതാണ് പാര്‍ട്ടിയിലെ മാണി വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍, ഇക്കാര്യത്തോട് പി.ജെ.ജോസഫ് വിഭാഗത്തിന് എതിരഭിപ്രായമാണ്. പി.ജെ ജോസഫ് രാജിവയ്‌ക്കേണ്ടെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.
മോന്‍സ് ജോസഫും, ടി.യു.കുരുവിളയും രാജിവയ്ക്കില്ല എന്ന് അറിയിച്ചതായും വിവരങ്ങളുണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ തന്റെ രാജി ആവശ്യപ്പെടുന്നത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന നിലപാടിലാണ് മാണി. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും മാണി ആരോപിച്ചിട്ടുണ്ട്.
പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും ടൈറ്റാനിയം കേസില്‍ രമേശ് ചെന്നിത്തലയും രാജിവയ്ക്കാത്ത സാഹചര്യത്തില്‍ താന്‍ മാത്രം രാജിവയ്ക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. കോടതി വ്യക്തിപരമായി തനിക്കെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലഇതാണ് മാണിയുടെ നിലപാട്.