തിരുവനന്തപുരം: മുന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ആര്‍. ബാലകൃഷ്ണപിള്ള രാജി വയ്ക്കുന്നു. ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് എത്തിയാലുടന്‍ രാജിക്കത്ത് നല്‍കുമെന്നു ബലകൃഷ്ണപിളള അറിയിച്ചു. ധാര്‍മികതയുടെ പേരില്‍ മന്ത്രിമാര്‍ രാജിവച്ചിട്ടുണ്‌ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
കെ. എം. മാണിക്കെതിരേയുള്ള ബാലകൃഷ്ണപിള്ളയുടെ പരാമര്‍ശങ്ങളടങ്ങിയ ഫോണ്‍ സംഭാഷണം ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് പുറത്തുവിട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 28നു യുഡിഎഫ് യോഗം ചേരാനിരിക്കേയാണു പിള്ള രാജിക്കൊരുങ്ങുന്നത്. യുഡിഎഫ് യോഗത്തില്‍ പിള്ളക്കെതിരേ നടപടി ഉണ്ടായേക്കുമെന്ന സൂചനയുണ്ട്.