യുവനടന്മാരായ നിവിന്‍ പോളിയും കുഞ്ചാക്കോ ബോബനും നരേനും ആദ്യമായി ഒരു സിനിമയ്ക്ക് ഒന്നിക്കുന്നു. സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കുന്ന മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സിനിമയ്ക്കു വേണ്ടിയാണ് മൂവരും കൈകോര്‍ക്കുന്നത്. വിശാഖ സിംഗും പാര്‍വതിയുമാണ് നായികമാര്‍.
ട്രാഫികിനു ശേഷം ഈ സിനിമ ചെയ്യാന്‍ രാജേഷ് തീരുമാനിച്ചതാണെങ്കിലും പല കാരണങ്ങളാണ് നീണ്ടു പോവുകയായിരുന്നു. മലയാളത്തിലും തമിഴിലുമായാണ് രാജേഷ് ഈ ചിത്രം ഒരുക്കുന്നത്.
ജയസൂര്യയും കുഞ്ചാക്കോയും നായകന്മാരാവുന്ന പേരിടാത്ത സിനിമയുടെ പണിപ്പുരയിലാണ് രാജേഷ് ഇപ്പോള്‍. അതിനാല്‍ തന്നെ 2016 പകുതിയോടെ മാത്രമെ മോട്ടോര്‍ സൈക്കിള്‍സ് ഡയറീസ് എന്ന സിനിമ തുടങ്ങുകയുള്ളൂ.
1980കള്‍ മുതല്‍ 2012വരെയുള്ള കാലത്തെ ഓര്‍മിപ്പിക്കുന്ന ഒരു റോഡ് മൂവിയായ ഈ സിനിമയില്‍ സംഗീതവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് രാജേഷ് പറഞ്ഞു.