രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരിമരുന്ന് ഉപയോഗമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരിയുടെ ഉപയോഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മന്‍ കി ബാത് എന്ന പേരിലുള്ള റേഡിയോ പ്രഭാഷണത്തിലാണ് മോഡിയുടെ പരാമര്‍ശം. ലഹരിയുടെ ഉപയോഗം തടയാന്‍ സംസ്ഥാനങ്ങളിലെ പോലീസ് സംവിധാനങ്ങള്‍ക്കു മാത്രമേ സാധിക്കു എന്ന് മോഡി പറഞ്ഞു.

മയക്കു മരുന്ന് മാഫിയകളുടെ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ചേക്കാമെന്ന ആശങ്കയുണ്ടെന്നും ലഹരിക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും മോദി ആഹ്വാനം ചെയ്തു. ലഹരി മുക്ത ഭാരതമാണ് തന്റെ സ്വപ്നമെന്നും പ്രഭാഷണത്തില്‍ മോഡി വ്യക്തമാക്കി

Top