രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വ്യാപം അഴിമതി, ലളിത് മോദി വിവാദങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറയാന്‍ തയ്യാറാകാതെ മൗനം പാലിക്കുകയാണെന്ന് അദ്ദഹം ആരോപിച്ചു.

രാജ്യത്തെ ജനങ്ങള്‍ സുഷമ സ്വരാജിനല്ല വോട്ട് ചെയ്തത്. ജനം മോദിയെ വിശ്വസിച്ചാണ് വോട്ട് ചെയ്തത്. എന്നാല്‍ എല്ലാ വിഷയങ്ങളിലും മൗനം അവലംബിക്കുകയാണ് മോദി ചെയ്യുന്നത്. തങ്ങള്‍ വഞ്ചിതരായെന്ന് ജനവും വിശ്വസിക്കുന്നു. 40 ലധികം പേര്‍ വ്യാപം അഴിമതിയെ തുടര്‍ന്ന് മരിച്ചു. നാളിതുവരെ അതേക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. അദ്ദേഹം തന്റെ മൗനം വെടിഞ്ഞേ മതിയാകൂവെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ലമെന്റിനകത്തെ പ്രതിഷേധങ്ങള്‍ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

Top