രാജ്യത്തെ ഉപഭോക്തൃ സംതൃപ്തി സര്‍വേയില്‍ മാരുതി ഒന്നാമത്

രാജ്യത്ത് ഏറ്റവും സംതൃപ്തരായ ഉപഭോക്താക്കള്‍ ഉള്ളത് മാരുതിക്ക്. ജെഡി പവര്‍ രാജ്യത്തെ കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേഫലത്തിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

തുടര്‍ച്ചയായി പതിനാറാം തവണയാണ് മാരുതി ഈ നേട്ടം കൈവരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍നിര്‍മാതാവാണ് മാരുതി. ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പനശൃംഖലയും മാരുതിയുടേതാണ്. സര്‍വേയില്‍ 1000ത്തില്‍ 906 പോയിന്റുകള്‍ നേടിയാണ് മാരുതി ഒന്നാമതെത്തിയിരിക്കുന്നത്.

കടുത്ത മത്സരം നിലനില്‍ക്കുമ്പോഴും മാരുതി തങ്ങളുടെ സേവനങ്ങള്‍ മറ്റാരെക്കാളും മികച്ചതാക്കി നിറുത്തുന്നതില്‍ വിജയിക്കുന്നുണ്ട്. രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് ഹോണ്ടയാണ്. 880 പോയിന്റാണ് ഈ അമേരിക്കന്‍ കമ്പനി നേടിയിരിക്കുന്നത്.

Top